പ്രതിഷേധ സംഗമം നടത്തും

0

 

സംരക്ഷിത വനത്തിനു ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി പിന്‍വലിക്കുന്നതിനാവശ്യമായ നടപടി കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം കൈകൊള്ളണമെന്നാവശ്യപ്പെട്ട് നാളെ ബത്തേരിയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് ബത്തേരി ഏരിയകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സിപിഎം ജില്ലാസെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 12ന് വൈകിട്ട് 3 മണിക്ക് ചുങ്കം മാനിക്കുനി വരെ മനുഷ്യ മതില്‍ തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉണ്ടാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!