എലിപ്പനി ബാധിച്ച് മരിച്ചു
മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍(40) ആണ് മരിച്ചത്.പനിയും നടുവേദനയുമായി വെള്ളമുണ്ട പിഎച്ച്സിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരിച്ചത്.തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ്.അവിവാഹിതനാണ്.