സംസ്ഥാനത്ത് 4,592 ബ്ലാക്ക് സ്‌പോട്ടുകള്‍ വയനാട്ടില്‍ 48

0

സംസ്ഥാനത്തു തുടര്‍ച്ചയായി അപകടം ഉണ്ടാകുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ 4592 എണ്ണം. ഏറ്റവും കൂടുതല്‍ ബ്ലാക്ക് സ്‌പോട്ടുകള്‍ എറണാകുളം ജില്ലയിലാണ് (703). വയനാട്ടില്‍ 48 ബ്ലാക്ക് സ്‌പോട്ടുകള്‍.കേരളത്തിലെ റോഡപകടങ്ങള്‍ക്കു പ്രധാന കാരണം റോഡ് നിര്‍മാണത്തിലെ തകരാറുകള്‍, കൊടുംവളവുകള്‍, കാഴ്ചമറയ്ക്കുന്ന ബോര്‍ഡുകള്‍, വൈദ്യുതി തൂണുകള്‍ എന്നിവയാണെന്നും നാറ്റ്പാക് പഠനം. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിച്ച് വീതികൂട്ടി അപകട സാധ്യത കുറയ്ക്കണമെന്നു നാറ്റ്പാക് ശുപാര്‍ശ ചെയ്യുന്നു. ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കുക, രക്ഷാപ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ മാറ്റുക, പൊലീസിന്റെ പരിശോധന കൂട്ടുക, ഹംപ് സ്ഥാപിക്കുക തുടങ്ങിയവയാണു മറ്റു നിര്‍ദേശങ്ങള്‍.എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് സ്‌പോട്ടുകളുള്ളത്. അപകടം കുറയ്ക്കാന്‍ അടിയന്തരമായും ദീര്‍ഘകാല അടിസ്ഥാനത്തിലും ചെയ്യേണ്ട പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നാറ്റ്പാക് ഡയറക്ടര്‍ സാംസണ്‍ മാത്യു പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!