മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കി വി.എന്‍ വാസവന്‍

0

കാര്‍ഷിക മേഖലയും സഹകരണ മേഖലയും സംയുക്തമായി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കിയതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കല്‍പ്പറ്റയിലെ വയനാട് ജില്ലാ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫാംകോ ഓഫീസ് കെട്ടിടത്തിന്റെയും മെഡിക്കല്‍ സ്റ്റോറിന്റെയും വെറ്റിനറി ഫീഡ്‌സിന്റെയും ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. സംഘം വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഹാജി അധ്യക്ഷനായിരുന്നു. ബത്തേരി കോ-ഓപ്പറേറ്റീവ് മില്‍ക്ക് സപ്ലൈ സൊസൈറ്റി പ്രസിഡന്റ് കെ കെ പൗലോസ്, പുല്‍പ്പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി ,കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍, പി വി സഹദേവന്‍ ഫാംകോ വയനാട് പ്രസിഡന്റ് സി കെ ശശീന്ദ്രന്‍ സെക്രട്ടറി എം ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.പട്ടികവര്‍ഗ്ഗ വനിത സഹകരണ സംഘത്തിന്റെ ജനസേവനകേന്ദ്രവും കല്‍പ്പറ്റയില്‍ മന്ത്രി വി. എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍
ജില്ലാ പ്രസിഡന്റ് സീതാ ബാലന്‍ അധ്യക്ഷയായിരുന്നു. സി കെ ശശിന്ദ്രന്‍ ,സനിത ജഗദിഷ്
തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!