3മുതല്‍12 വയസുവരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സീന്‍; പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് സൈഡസ് കാഡില

0

സൈകോവ് -ഡി വാക്‌സീന്‍ 3 മുതല്‍ 12 വയസുകാരില്‍ പരീക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയെന്ന് നിര്‍മ്മാതാക്കളായ സൈഡസ് കാഡില. ഇതിനായുള്ള അനുമതി തേടി ഡ്ര?ഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ഉടന്‍ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 12 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള അടിയന്തര അനുമതി ലഭിച്ച വാക്‌സീനാണ് സൈക്കോവ് -ഡി.

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ വിപണിയിലെത്തിത്തുടങ്ങും. 66ശതമാനമാണ് ഫല പ്രാപ്തി. അതേസമയം വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സൈകോവ് -ഡി വാക്‌സീന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍?ജക്ടിങ് ?ഗണ്‍ കുത്തിവയ്ക്കുംപോലെ അമര്‍ത്തുമ്പോള്‍ വാക്‌സീന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് -ഡി വാക്‌സീന്‍

Leave A Reply

Your email address will not be published.

error: Content is protected !!