ലഹരി ഉപയോഗിച്ച് ഗെയ്റ്റിന് മുന്നില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വീട്ടുടുമസ്ഥനെ യുവാക്കള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി ആരോപണം. കുമ്പളാട് മംഗലത്ത് വീട്ടില്‍ പ്രസാദിനാണ് മര്‍ദനമേറ്റത് . വീടിന്റെ ഗെയ്റ്റിന് മുമ്പില്‍ നിന്ന് ലഹരി ഉപയോഗിച്ച ശേഷം ബഹളം വെയ്ക്കാന്‍ തുടങ്ങിയ യുവാക്കളോട് വീടിന് മുന്നില്‍ നിന്നും മാറി നിന്നു സംസാരിക്കാന്‍ പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.ഉടന്‍ തന്നെ യുവാക്കള്‍ പ്രസാദിന്റെ വീട്ടിലേക്ക് കയറി പ്രസാദിനെയും വീട്ടുകാരേയും മര്‍ദ്ദിക്കുകയായിരുന്നു.പോലീസ് എത്തിയെങ്കിലും യുവാക്കള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പിന്‍വാങ്ങിയതെന്ന് പ്രസാദ് പറയുന്നു.പോലീസിനേ പോലും വെല്ലുവിളിച്ച് വധഭീഷണി മുഴക്കിയ യുവാക്കള്‍ നിരവധി കേസുകളിലെ പ്രതികള്‍ കൂടിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.പ്രദേശത്ത് നിരന്തരം ലഹരി വില്‍പ്പനക്കായി പുറമേ നിന്നും ധാരാളം പേര്‍ ബൈക്കുകളില്‍ ഇവിടെ എത്താറുണ്ടെന്നും ഇത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണെന്നും അധികൃതര്‍ പ്രദേശത്തേയ്ക്ക് പ്രത്യേകമായി ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.