പൂതാടി പഞ്ചായത്ത് കുടുംബ ശ്രീയില്‍ വ്യാപക ക്രമക്കേടെന്ന് മഹിളാ കോണ്‍ഗ്രസ്

0

 

പൂതാടി പഞ്ചായത്ത് കുടുംബശ്രീയില്‍ വ്യാപക ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടത്തിയതായി മഹിളാ കോണ്‍ഗ്രസ് പുതാടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു . പഞ്ചായത്തിലെ പത്താം വാര്‍ഡ് ഗാന്ധിനഗര്‍ എഡിഎസ് ട്രൈബല്‍ പ്ലസ് ഫണ്ട് അക്കൗണ്ട് വകമാറ്റിയതായും വിആര്‍എഫ് ഫണ്ടില്‍ വ്യാപക ക്രമക്കേട് നടത്തിയതായും ഭാരവാഹികള്‍.വിദേശത്ത് ഉള്ള ആളുടെ വ്യാജ ഒപ്പിട്ടാണ് ചെക്ക് മാറി പണം തട്ടിയത് . കൂടാതെ സി ഡി എസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 4 മാസം ആയിട്ടും എഡിഎസ് അകൗണ്ട് മാറി നല്‍കിയില്ല . വാര്‍ഡിലേക്ക് സി ഡി എസില്‍ നിന്നും നല്‍കിയ വി ആര്‍ എഫ് ഫണ്ട് ഏതാനും ചില വ്യക്തികള്‍ക്ക് ലോണ്‍ നല്‍കി മിനിട്‌സില്‍ തിരിമറി നടത്തിയതായും ഇവര്‍ പറഞ്ഞു . തൊഴിലുറപ്പ് പദ്ധതിയില്‍ 2019 ല്‍ ആയുധ,വാടക, ഷീറ്റ് എന്നിവ വാങ്ങുന്നതിന് തുക പിന്‍വലിച്ചതായും , ട്രൈബല്‍ പ്ലസ് അക്കൗണ്ടിന്റെ അക്കൗണ്ടിന്റെ ചെക്ക് ലീഫ് ബുക്കില്‍ കാണുന്നില്ലന്നും ഇവര്‍ പറഞ്ഞു ഗുരുതരമായ അഴിമതി നടത്തി സാമ്പത്തിക ക്രമക്കേട് നടത്തിയവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും . അല്ലാത്ത പക്ഷം പുതാടി സി ഡി എസ് ഓഫിസിലേക്ക് സമരം നടത്തുമെന്നും ഭാരവാഹികളായ സിബി സാബു , ബിന്ദു സജീവ് , തുടങ്ങിയവര്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!