നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയ്ക്കായി സമരം ശക്തമാക്കുന്നു

0

നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാതയ്ക്കായി സമരം ശക്തമാക്കി നീലഗിരി വയനാട് എന്‍ എച്ച് ആന്ററെയില്‍വെ ആക്ഷന്‍ കമ്മിറ്റി. ഇതിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ പ്രതിഷേധ സംഗമം നടത്തി. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് പ്രതിഷേധ സംഗമം നടത്തിയത്. പ്രതിഷേധ പരിപാടി എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു.നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് പാത അട്ടിമറിക്കാനുളള നീക്കം ഉപേക്ഷിക്കുക, ഡിപിആര്‍ പൂര്‍ത്തീകരിക്കാന്‍ ഡിഎംആര്‍സിയെ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നീലിഗിരി വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്‍, മലബാര്‍ഡെവലപ്പ്മെന്റ് ഫോറം എന്നി സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പ്രതിഷേധം. സഹകരണത്തോടെയാണ് കോഴിക്കോട് പ്രതിഷേധ സംഗമം നടത്തിയത്. പാതയുടെ പ്രാധാന്യം സംസ്ഥാന വ്യാപകമായി എത്തിക്കുക, സമരം ജില്ലയ്ക്കു പുറത്തേക്കും എത്തിക്കുക എന്ന ലക്ഷ്യവും മുന്‍നിറുത്തിയായിരുന്നു പ്രതിഷേധ പരിപാടി. കൊച്ചി – ബംഗ്ലൂര് പാതയുമായി നേരിട്ടുബന്ധിപ്പിക്കുന്ന പാതകൂടിയാണ് നിലമ്പൂര്- നഞ്ചന്‍കോട് റെയില്‍പാത. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് നീക്കം അടക്കം അതിവേഗം നടത്താനാവും. പാത ലാഭകരമാണന്നും കണ്ടെത്തിയിരുന്നു.അടുത്ത കാലത്തായി പാതയെ അട്ടിമറിക്കാന്‍ ചില ലോബികള്‍ പ്രവര്‍ത്തിച്ചുവരുകയാണ്. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ആക്ഷന്‍കമ്മറ്റിയുടെ തീരുമാനം.പ്രശസ്ത പരിസ്ഥിത പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, സന്ദീപ് വാര്യര്‍, അഡ്വ. റ്റി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!