പാരിസണ്‍ എസ്റ്റേറ്റിലെ പിടിച്ചു വെച്ച ആനുകൂല്യങ്ങള്‍ നല്കാന്‍ നടപടികള്‍ സ്വീകരിക്കണം

0

പാരിസണ്‍ എസ്റ്റേറ്റിലെ പിടിച്ചു വെച്ച ആനുകൂല്യങ്ങള്‍ നല്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ 33ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കേരള പ്ലാന്റേഷന്‍സ് ലേബര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു . നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.പി മൊയ്തീന്‍ അധ്യക്ഷനായി. പാരിസണ്‍ എസ്റ്റേറ്റിലെ പിരിഞ്ഞ് പോയ തൊഴിലാളികളുടെ 2019 ല്‍ വര്‍ധിപ്പിച്ച കൂലി കുടിശ്ശിക നല്കാന്‍ ബന്ധപ്പെട്ട മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ തോട്ടം തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉടന്‍ നിശ്ചയിക്കണമെന്നും സമ്മേളനം തൊഴില്‍ വകുപ്പിനോടും കേരള സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. വര്‍ഷങ്ങളോളം ജോലി ചെയ്ത് വരുന്ന വിവിധ
എസ്റ്റേറ്റുകളിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട മാനേജ്മന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഈ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ സെക്രട്ടറി വി.വി ബേബി, ട്രഷറര്‍ പി ഗഗാറിന്‍, നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ (സി ഐ ടി യു ) ജില്ലാ ജനറല്‍ സെക്രട്ടറി പി വി സഹദേവന്‍, സി പി ഐ എം ഏരിയ കമ്മിറ്റിയഗം കെ വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!