നാടിന് വേണ്ടി നാളേക്ക് വേണ്ടി കാലാവസ്ഥ സാക്ഷരതാ പരിപാടിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളും, പ്രതി വിധിയും ചര്‍ച്ച ചെയ്ത് പൊതു സമൂഹത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പില്‍ വരുത്തുന്നത്.കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ പ്രകൃതിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ സാക്ഷരതാ പരിപാടിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃക തീര്‍ക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം.വി ശ്രേയാംസ് കുമാര്‍ എംപി നിര്‍വ്വഹിച്ചു.
കാലാവസ്ഥാ വ്യതിയാനത്താല്‍ രോഗങ്ങള്‍, ജലക്ഷാമം, ഭക്ഷ്യ പ്രതിസന്ധി ,ദാരിദ്രം, കാര്‍ഷിക മേഖലയിലെ കിതപ്പ്, കുതിച്ചുയരുന്ന അന്തരീക്ഷത്തിലെ ഇഛ2 ന്റെ അളവ്, തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് നാം കടന്ന് പോവുന്നത്. 1880 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കാലാവസ്ഥയില്‍ വന്ന മാറ്റം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷങ്ങള്‍ 2014 ന് ശേഷമുള്ളവയാണ്. ഇതില്‍ തന്നെ 2016 ആണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി കണക്കാക്കുന്നത്. പിന്നീട് 2020 ലാണ് ചൂട് വര്‍ദ്ധിച്ചത്… ഇത്തരത്തില്‍ കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ പ്രകൃതിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ സാക്ഷരതാ പരിപാടിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃക തീര്‍ക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം.വി ശ്രേയാംസ് കുമാര്‍ എംപി നിര്‍വ്വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനവും, അനുബന്ധ ക്ലാസുകളും നടന്നു.