ചങ്ങാതികൂട്ടം ക്യാമ്പ് സമാപിച്ചു
ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ,നാഷണല്‍ ആയുഷ് മിഷന്‍ മാന്തവാടി ആയുഷ് ഗ്രാമം സംയുക്ത ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് ഒഴുക്കന്‍മൂല ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ചങ്ങാതികൂട്ടം ക്യാമ്പ് സമാപിച്ചു. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡോ. മനുവര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ അനീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. കെ. ശാന്തി, സദ്ഗമയ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ ജെറാഡ് കെ ജയകുമാര്‍, ആക്‌സണ്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.