മഴക്കെടുത്തിയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം ഒക്ടോബര്‍ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയര്‍ പരീക്ഷയും 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക പരീക്ഷയുമാണ് മാറ്റിയത്. എന്നാല്‍ 30 ന് നടക്കുന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷയക്ക് നിലവില്‍ മാറ്റമില്ല.പുതുക്കിയ പരീക്ഷ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചിരുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വ്യാപകമാ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.