കല്‍പ്പറ്റ:വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍,ജില്ലാ സഹകരണ ബാങ്ക്,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം വികസന സെമിനാര്‍ നടത്തി. സെമിനാറിന്റെ ഉദ്ഘാടനം കേരള ടൂറിസം ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ കെ.ആര്‍.വാഞ്ചീശ്വരന്‍ നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ജോര്‍ജ്ജ് പോത്തന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം പ്രസിഡണ്ട് കെ.ബി. രാജുകൃഷ്ണ സ്വാഗതം പറഞ്ഞു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി. റഹീം മുഖ്യ പ്രഭാഷണം നടത്തി. കബനി ഗ്രാമീണ ടൂറിസം പദ്ധതി ഡയറക്ടര്‍ വയനാട് സുമേഷ് മംഗലശ്ശേരി, വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍, പ്രോജക്ട് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ആത്മ വയനാട് ബ്ലസി മറിയം ജോസഫ്, വയനാട് വെഹിക്കിള്‍ സഹകരണ സംഘം പ്രസിഡണ്ട് ഇ.ആര്‍ സന്തോഷ് കുമാര്‍, ഡബ്ല്യൂ .വൈ.എഫ്.ഐ വയനാട് ഡയറക്ടര്‍ പി. അനുപമന്‍, സ്‌പെഷ്യല്‍ ഗ്രേഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ വൈത്തിരി വി. ഹരികൃഷ്ണന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ വൈത്തിരി ഇ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.