ഇന്റര്‍നാഷണല്‍ സെമിനാര്‍ 22, 23 തീയ്യതികളില്‍

0

സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ 22, 23 തീയ്യതികളിലായി വിവിധ വിഷയങ്ങളില്‍ ദ്വിദിന ഇന്റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും, പുറത്തു നിന്നുമായി എഴുപത്തി അഞ്ചോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അധ്യാപകര്‍, റിസേര്‍ച്ച് വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ ഉള്ളവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക എന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എല്‍ദോ കെ.ജെ, മാത്യു വര്‍ഗ്ഗീസ്, ബിജു.ടി.ടി, ബിജു ടി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!