യൂത്ത് ക്ലബ്ബ് ഡവലപ്മെന്റ് പോഗ്രാം സംഘടിപ്പിച്ചു

0

ദേശീയ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യവ്യാപകമായി നടത്തുന്ന യുവജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ് ഓഡിറ്റോറിയത്തില്‍ യൂത്ത് ക്ലബ്ബ് ഡവലപ്മെന്റ് പോഗ്രാം സംഘടിപ്പിച്ചു. മാനന്തവാടിയിലെ വിവിധ യൂത്ത് ക്ലബ്ബുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി ഷിബു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി വത്സന്‍ അധ്യക്ഷത വഹിച്ചു. എന്‍.വൈ.കെ. യൂത്ത് കോഡിനേറ്റര്‍ ജയ്സണ്‍, മിഥുന്‍ മുണ്ടക്കല്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. വി.എം ബാലകൃഷ്ണന്‍, ഇയാസ്, ജയ്സണ്‍, അനുരാഗ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!