വൈശാഖ മഹോത്സവം കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു
കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയച്ചു. പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്ത്വം വഹിച്ചു.
കൊട്ടിയൂര്‍ ഉത്സവം നടക്കുന്ന സമയത്ത് തിരുനെല്ലിയില്‍ നിന്ന് ഭൂതങ്ങള്‍ കൊട്ടിയൂരിലേക്ക് അരിയെത്തിച്ചെന്നാണ് വിശ്വാസം.വൈശാഖ മഹോത്സവം സമാപിക്കുന്നതോടെ ഭൂതത്തെ തിരുനെല്ലിയിലേക്കു തിരിച്ചയക്കുന്ന ചടങ്ങ് കൊട്ടിയൂരില്‍ നടത്തും.ചടങ്ങുകള്‍ക്ക് സി.എം. സത്യനാരായണന്‍, ടി.വി. ഹരിദാസ്, അര്‍ജുന്‍ വാരിയര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അരി കൊണ്ടു പോകുന്നതിന് നിയോഗിക്കപ്പെട്ട ഭൂതഗണങ്ങളിലൊന്ന് ഭാരം കൂടുതലായതിനാല്‍ അരി വഴിയ്ക്കു വച്ച്കളഞ്ഞു. പൊറുക്കപ്പെടാത്ത തെറ്റിനു തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കി. അങ്ങനെ കുറവുവന്ന ഭൂതത്തിനുപകരം ഒരു ഭൂതത്തെ തിരുനെല്ലിയില്‍നിന്ന് അയച്ചെന്നാണ് വിശ്വാസം.