സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് വട്ടം പൂജ്യം കെ.മുരളിധരന്‍ എം.പി

0

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് വട്ടം പൂജ്യമെന്ന് കെ.മുരളിധരന്‍ എം.പി. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ദ്വാരകയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നില്ലാ എങ്കില്‍ ജീവനകാര്‍ക്ക് ശമ്പളം പോലും കിട്ടാത്ത അവസ്ഥയായേനെയെന്നും മുരളീധരന്‍. ക്യാമ്പ് നാളെ സമാപിക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വട്ടപൂജ്യമാണന്നും സംസ്ഥാനത്ത് ഭരണം സ്തംഭനമാണന്നും സര്‍ക്കാരിന് എന്ത് നേട്ടമാണ് ഉണ്ടക്കിയതെന്നും മുരളീധരന്‍ ചോദിച്ചു. കോവിഡിനെ പോലും രാഷ്ട്രിയ നേട്ടമാക്കി മാറ്റി. 5000 കോടി രൂപ കടം എടുക്കന്‍ കേന്ദ്രം അനുമതി നല്‍കിയില്ലയിരുന്നെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസം ശമ്പളം പോലും ലഭിക്കില്ലയിരുന്നുവെന്നും കെ.മുരളിധരന്‍ എം.പി പറഞ്ഞു. . പിണറായി ഭരണം ജീവനക്കാര്‍ക്ക് പീന്ധകാലമാണന്നും മുരളിധരന്‍ കുറ്റപ്പെടുത്തി.

കെ പിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുള്‍മജീദ്, സംസ്ഥാന ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, കെ എന്‍ ഷാജു എന്നിവര്‍ പ്രസംഗിച്ചു. സംഘാടന പിന്നിട്ട നാള്‍വഴികള്‍ എന്ന വിഷയത്തില്‍ വി.കെ. അജിത്കുമാര്‍ ക്ലാസ്സ് എടുത്തു. ക്യാമ്പ് നാളെ സമാപിക്കും. സമാപന സമ്മേളനം ഡി.സിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും.ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും.

 

Leave A Reply

Your email address will not be published.

error: Content is protected !!