വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
പേര്യ ചന്തനതോട് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയോടെ പേരിയ ചന്തനതോട് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കെ.എല്‍ 12 ഡി 4939 ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. ബത്തേരിയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വിനോദ യാത്ര പോയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പേരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മാനന്തവാടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.