ബൈക്ക് മോഷണ കേസില്‍ യുവാവ് അറസ്റ്റില്‍.
അറസ്റ്റിലായത് കുഴിനിലം പൂവളപ്പില്‍ ഷറഫു എന്ന ഷര്‍ഫുദീന്‍ (21). ഒഴകോടി മക്കിക്കൊല്ലില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കോഴിക്കോട്ടുകാരനായ യശ്വിന്‍ ജോസിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്ക് ആണ് ഷര്‍ഫുദ്ദിന്‍ മോഷ്ടിച്ചത്. വില്‍പ്പന നടത്തുന്നതിനിടെയാണ് ഷര്‍ഫുദീന്‍ പോലീസിന്റെ വലയിലാകുന്നത്. മാനന്തവാടി എസ്.ഐ. ബിജു ആന്റണി, സി.പി.ഒ മാരായ രംജിത്ത്, അജീഷ് കൊയിലേരി, ജെനീഷ്, ജിയോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിക്കൂടിയത്. നിവരധി മോഷണ കേസിലെ പ്രതിയാണ് ഷര്‍ഫുദിന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.