നെയ്യാറില്‍ രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ്
തിരുവനന്തപുരം നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ്. അതേസമയം കടുവയ്ക്കായി തെരച്ചില്‍ തുടരുകയാണ്. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല.
രക്ഷപെട്ട കടുവയെ വയനാട്ടില്‍ വച്ചുപിടിച്ച ഡോ. അരുണ്‍ സക്കറിയയും നെയ്യാറില്‍ എത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് കടുവയെ പിടികൂടാനുള്ള ശ്രമം ഇന്ന് നടത്തും. വയനാട്ടില്‍ നിന്നെത്തിച്ച 10 വയസുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്.