കേരളത്തിന്റെ ഭൗതിക വികസനത്തില്‍ വായന മുഖ്യ പങ്ക് വഹിച്ചു; മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്

0

സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് . വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായന രീതിയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാന്‍ വായനദിനത്തിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായി.മാനന്തവാടി വൊക്കേഷണല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദ്യ എലിസബത്ത് വായനാ സന്ദേശം നല്‍കി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍, ഡി.ഡി.ഇ കെ.വി. ലീല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!