യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി:മന്ത്രവാദ ചികിത്സകനെതിരെ കേസ്
ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ ഇരുപത് കാരിയെ ലൈംഗീക ഉദ്ദേശത്തോടു കൂടി ശരീരത്തില്‍ കയറി പിടിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. കോട്ടത്തറ അരമ്പറ്റക്കുന്ന് വൈപ്പിടി കാട വീട്ടില്‍ മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ നാലിനാണ് കേസിനു ആസ്പദമായ സംഭവം.മാതാവിനൊപ്പമെത്തിയ യുവതിയെ ആത്മീയ ചികിത്സയുടെ പേരില്‍ പച്ചനിറമുള്ള വസ്ത്രം പുതപ്പിച്ചശേഷം സ്വകാര്യഭാഗത്തു പിടിക്കുകയായിരുന്നു. മാതാവിനെ ചികിത്സ മുറിക്ക് പുറത്ത് ഇരുത്തിയ ശേഷമാണ് സംഭവം. 20കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചികിത്സകന്‍ ഒളിവിലാണെന്നാണ് വിവരം