രാജ്ഭവന്‍ മാര്‍ച്ച് ജനം തള്ളിയെന്ന് പി.കെ. കൃഷ്ണദാസ്

0

 

ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ജനം തള്ളിയതായും സമരത്തിലൂടെ സി.പി.എം അപഹാസ്യരായതായും ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദേഹം. സി.പി.എമ്മും എല്‍.ഡി.എഫും നടത്തുന്ന സമരം ഗവര്‍ണര്‍ക്കെതിരല്ല, മറിച്ച് നീതി പീഠങ്ങള്‍ക്കെതിരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകര്‍ത്തതായുംപി.കെ. കൃഷ്ണദാസ് പറഞ്ഞു.

സര്‍വകലാശാലയിലും മറ്റും പിന്‍വാതില്‍ നിയമനമാണ്. ഗവര്‍ണര്‍ക്കെതിരേ നടത്തുന്ന സമരം അവസാനിപ്പിച്ച് ജനത്തോട് നിരുപാധികം മാപ്പുപറയാന്‍ എല്‍.ഡി.എഫ്. തയ്യാറാകണം. ആഭ്യന്തര വകുപ്പ് നിയന്ത്രണം വിട്ട പട്ടം പോലെയായി. പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയായാണ് പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തുകയെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, സെക്രട്ടറിമാരായ കണ്ണന്‍ കണിയാരം, സി. അഖില്‍ പ്രേം, ജില്ലാ കമ്മിറ്റിയംഗം കെ. ജയേന്ദ്രന്‍, മാനന്തവാടി മണ്ഡലം കണ്‍വീനര്‍ മഹേഷ് വാളാട് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!