മാനന്തവാടി നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ മാനന്തവാടിയില്‍ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും പരിശോധന നടത്തി.നഗരത്തിലെ ഇരുപതോളം കടകളിലാണ് പരിശോധന നടത്തിയത്.ഹോട്ടലുകളിലെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളം, മറ്റ് കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചു.നഗരസഭ ഹെല്‍ത്ത് ഇന്‍സെപ്ക്ടര്‍ കെ.എം.സജി മാധവന്‍, ജെ.എച്ച്.ഐ.മാരായ ബി.എസ്. രമ്യ, വി.സിമി, ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പ്രജിത്ത്കുമാര്‍, ജെ.എച്ച്.ഐ. സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും.