വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സിക്ക് കീഴില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വനശ്രീ ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ ദര്‍ശന്‍ ഗട്ടാനി ഉദ്ഘാടനം ചെയ്തു.ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ കെ.ആര്‍ രകേഷ് അധ്യക്ഷനായിരുന്നു.നോര്‍ത്ത് വയനാട് വന സംരക്ഷണസമതികളില്‍ നിന്നും ശേഖരിക്കുന്ന തേന്‍, കുന്തിരിക്കം, കുരുമുളക്, മഞ്ഞള്‍, കസ്തുരി മഞ്ഞള്‍, പുല്‍തൈലം, മുള ഉല്‍പ്പനങ്ങള്‍, കാപ്പിപ്പൊടി, തേയില ഉള്‍പ്പെടെയുള്ള സധാനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇക്കോ ഷോപ്പില്‍ നിന്നും ലഭിക്കും.മാനന്തവാടി റെയിഞ്ച് ഓഫിസര്‍ രമ്യ രാഘവന്‍, റിസര്‍ച്ച് റെയിഞ്ച് ഓഫിസര്‍ പി ജലീല്‍, പേരിയ റെയിഞ്ച് ഓഫിസര്‍ എം.കെ സജീവ്, സീനിയര്‍ സൂപ്രണ്ട് ജി ഗിതോപന്‍, എഫ്.ഡി.എ കേഡിനേറ്റര്‍ കെ സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.