ഓണക്കിറ്റ് വിതരണം വൈകും

0

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈമാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ സപ്ലൈക്കോയില്‍ നിലവില്‍ സ്‌റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.വിവിധയിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് പാക്കിംഗ് പൂര്‍ത്തിയാക്കാന്‍ 4 ദിവസമെങ്കിലും വേണമെന്നാണ് വിലയിരുത്തല്‍.14ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇതേ തുടര്‍ന്നാണ് കിറ്റ് വിതരണം 23ലേക്ക് നീട്ടാന്‍ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. 14ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാ തലത്തില്‍ ഓണച്ചന്തയുടെ പ്രവര്‍ത്തനം നാളെ ആരംഭിക്കും. നിയോജക മണ്ഡലം കേന്ദ്രീകരിച്ചും ഓണച്ചന്തകള്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!