പുല്‍പ്പള്ളി എസ്.ഐ ജിതേഷും സംഘവും പുല്‍പ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ 2.380 ഗ്രാമുമായി രണ്ട് യുവാക്കള്‍ പിടിയിലായി. പുല്‍പ്പള്ളി താന്നിത്തെരുവ് തുറപ്പുറത്ത് അമല്‍ കുര്യാക്കോസ് (28) , മണല്‍വയല്‍ പൂവത്തിനാല്‍ മിഥുന്‍ വര്‍ഗീസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 20 ജെ 9890 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. സി പി ഒ മാരായ വിനീത്, രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.