അമ്പലവയല്‍ നെല്ലാറച്ചാല്‍ പള്ളവയലിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള കൂട്ട ബലാത്സംഗം, ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ട് നടത്തിപ്പുകാരനായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദാണ് അറസ്റ്റിലായത്.
കേസില്‍ പതിനൊന്നോളം പ്രതികളുള്ളതായിട്ടാണ് വിവരം.കഴിഞ്ഞ ദിവസം റിസോര്‍ട്ടിന്റെ മുതലാളിമാരായ ജോജോ കുര്യാക്കോസ്, വിജയന്‍ ,ഷിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ബാക്കിയുള്ള പ്രതികള്‍ക്കായുള്ള പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട് .ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.