വിനോദസഞ്ചാരികള്‍ക്ക് വയനാട്ടില്‍ ഭക്ഷ്യവിഷബാധ

0

തിരുവനന്തപുരം വിതുര സ്വദേശികളായ വിനോദ സഞ്ചാരി സംഘത്തിന് വയനാട്ടില്‍ ഭക്ഷ്യവിഷബാധയേറ്റു.കമ്പളക്കാട്ടെ ക്രൗണ്‍ ഹോട്ടലില്‍ നിന്നും മേപ്പാടിക്കടുത്തെ മെസില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 23അംഗ വിനോദ സഞ്ചാരി സംഘത്തിലെ 15 പേര്‍ക്കാണ് ഭക്ഷണം കഴിച്ചശേഷം രോഗലക്ഷണങ്ങളുണ്ടായത്.സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടറും , സബ് കലക്ടറും കമ്പളക്കാട്ടെ ഹോട്ടല്‍ സന്ദര്‍ശിച്ചു.

 

മടക്കയാത്രക്കിടെ ഇവര്‍ താമരശ്ശേരിയില്‍ ചികിത്സതേടുകയായിരുന്നു.6 പേര്‍ അവശനിലയിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണ്. നിലവില്‍ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.കമ്പളക്കാട്ടെ ഹോട്ടലില്‍ അധികൃതര്‍ പരിശോധന നടത്തി. പലരും പലതരം ഭക്ഷണങ്ങള്‍ കഴിച്ചതുകൊണ്ട് ഏതുഭക്ഷണമാണ് വിഷമായി മാറിയതെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. മേപ്പാടിയില്‍ പരിശോധന നാളെയായിരിക്കും മേപ്പാടിയിലെ സ്ഥലവും ഹോട്ടലും വ്യക്തമായിട്ടില്ല.വിനോദസഞ്ചാരികളായതിനാല്‍ കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്ന് കഴിച്ച് ഭക്ഷണത്തില്‍ നിന്നാണോ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!