കണിയാമ്പറ്റ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മാലിന്യം തള്ളി പ്രതിഷേധവുമായി പ്രദേശവാസികള്‍
കണിയാമ്പറ്റ പഞ്ചായത്ത്
സ്റ്റേഡിയത്തില്‍ മാലിന്യം തള്ളി
പ്രതിഷേധവുമായി പ്രദേശവാസികള്‍
കഴിഞ്ഞ ദിവസമാണ് കണിയാമ്പറ്റ പഞ്ചായത്തിന്റെ കീഴിലുള്ള കമ്പളക്കാട് സ്റ്റേഡിയത്തില്‍ അജ്്ഞാതര്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളിയത്. വീടുകളിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു.ഈ അടുത്താണ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്് ആരംഭിച്ചത്.സ്റ്റേഡിയത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചായത്ത് ആധികൃതരുടെയും, പോലീസിന്റെയും കാര്യക്ഷമമായ ഇടപെടല്‍ പ്രദേശത്ത് ഉണ്ടവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിന്റെ ഗാലറിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ സ്റ്റേഡിയത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചായത്ത് ആധികൃതരുടെയും, പോലീസിന്റെയും കാര്യക്ഷമമായ ഇടപെടല്‍ പ്രദേശത്ത് ഉണ്ടവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.