അവഗണിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗ പോരാട്ട ചരിത്രങ്ങള്‍ പുതു തലമുറക്ക് പഠിക്കാനായി കല്‍പ്പറ്റയില്‍ മ്യൂസിയം സ്ഥാപിക്കണമെന്ന് മുന്‍ മിസ്സോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് മറ്റ് ഏത് ജില്ലയേക്കാള്‍ സംയുക്തമായും ദേശീയ വികാരങ്ങള്‍ ഉള്‍ക്കൊണ്ടും നടന്നത് വയനാട് ജില്ലയിലാണ്.വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ഉത്തര മേഖലാ ഉപാധ്യക്ഷന്‍ പി.ജി. ആനന്ദകുമാര്‍, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
എന്നാല്‍ ആ പോരാട്ടാങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരം ചരിത്രകാരന്‍മാര്‍ നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ വയനാട്ടിലെ പോരാട്ട ചരിത്രങ്ങള്‍ പുതു തലമുറക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പോരട്ടങ്ങളുടെ ഒരേടുമാത്രമാണ് പുറത്ത് അറിയാന്‍ സാധിക്കുന്നത്. രാമന്‍ നമ്പിയും എടച്ചന കുങ്കനും, തലച്ചിറ ചന്തുവും തുടങ്ങിയ കരുത്തരായ യോദ്ധാക്കള്‍ രക്തസാക്ഷിത്വം വരിച്ച പോരാട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടണം. രാമന്‍ നമ്പിയെ ഗളഛേദം നടത്തി കുടക് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ബന്ധിയായിരുന്ന മകന്റെ മുന്നില്‍ പ്രദര്‍ശിപ്പ് ഭീകര താണ്ഡവം നടത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇത്തരം മഹത്തരമായ ചരിത്രങ്ങള്‍ പഠിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ പഠന കൗണ്‍സില്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ ആചര അനുഷ്ഠാനങ്ങളും പൈതൃകവും പഠന വിഷയമാക്കാന്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയും സ്ഥാപിക്കണം. യുനസ്‌കോ പൈതൃകം പട്ടികയില്‍ ഉള്‍പ്പെട്ട ആറന്‍മുളയുടെ സാംസ്‌കാരിക പൈത്രകം പോലും അവഗണിക്കപ്പെട്ടു. സാംസ്‌കാരിക തനിമയെ അവഗണിക്കാന്‍ ചരിത്രകാരന്‍മാര്‍ ആസൂത്രിത ശ്രമങ്ങളാണ് കേരളത്തില്‍ നടത്തിയത്. അതിന് ഉദാഹരണമാണ് മലബാര്‍ മാപ്പിള കലാപം. നാടിന്റെ സാംസ്‌കാരിക തനിമ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തയാറാകണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍വ്വകലാശാലകളിലെ ചരിത്ര മേധാവികള്‍ പോലും സ്വാതന്ത്രൃ സമര ഗിരിവര്‍ഗ്ഗ പോരാട്ടങ്ങളെ കുറിച്ച് ചോദിച്ചാല്‍ അറിയില്ലന്ന് പറയും. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇത് പഠിക്കേണ്ടന്ന് അരോ മനപൂര്‍വ്വം കല്‍പ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.