സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. പതിനഞ്ച് മിനിറ്റ് നേരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. നഗരപ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ആശുപത്രി ഉള്‍പ്പെടെ അവശ്യസേവന മേഖലയെ ഒഴിവാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം. ചൂട് വര്‍ധിച്ചതോടെ കേരളത്തില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡിട്ടിരുന്നു.