വ്യാപകമായി മണ്ണിടിച്ചു നിരത്തുന്നതായി പരാതി
മാനന്തവാടി ഒണ്ടയങ്ങാടി മുരിക്കിന്‍തേരി കോളനിക്ക് സമീപത്തെ കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഞ്ഞൂറ് മീറ്ററോളം ഉയരമുള്ള കുന്നാണ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഇടിച്ചു നിരത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ കുന്നിലേക്ക് പുതുതായി റോഡ് വെട്ടിയതായും, വെട്ടിയ മണ്ണ് 10 മീറ്റര്‍ ഉയരത്തിലും , 200 മീറ്റര്‍ വീതിയിലും കൂട്ടിയിട്ടിരിക്കുന്നതായും , മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടാകുകയും സമീപത്തെ ആദിവാസി കോളനിയിലേക്ക് മണ്ണ് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.ഇത് മുന്‍സിപ്പല്‍ റോഡിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി വയനാട് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് മുമ്പാകെ നാട്ടുകാരുടെ നേതൃത്വത്തില്‍ പരാതി