35 വര്‍ഷത്തെ നിസ്വാര്‍ഥ സേവനത്തിന് ഗ്രാമാദരം
ലൈബ്രേറിയനായി തുടര്‍ച്ചയായി 35 വര്‍ഷം നിസ്വാര്‍ഥ സേവനത്തിന് ഗ്രാമാദരം. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ ഡിവിഷന്‍ പരിധിയിലെ വിവിധമേഖലകളിലെ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായാണ് വെള്ളമുണ്ട ലൈബ്രറിയില്‍ 35 വര്‍ഷമായി ലൈബ്രേറിയനായി സേവനം ചെയ്യുന്ന എം.നാരായണനെ ആദരിച്ചത്.ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ മെമ്പര്‍ ജുനൈദ് കൈപ്പാണി ആദരിക്കല്‍ ചടങ്ങ് നടത്തി.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ ലൈബ്രേറിയനായി കഴിഞ്ഞ 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കുകയും വെള്ളമുണ്ട യിലെ സാംസ്‌കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യവുമായ എം നാരായണനെ ആദരിക്കുന്ന ചടങ്ങ് വെള്ളമുണ്ട യിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമവേദി കൂടിയായി. പ്രതിഭകള്‍ക്ക് ഡിവിഷന്‍ ഔദ്യോഗിക അംഗീകാരം ഫലകം കൈമാറുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്യും. വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുമായി ചേര്‍ന്നാണ് എം നാരായണനെ ആദരിച്ചത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ പികെ അമീന്‍, ബാലന്‍, ലൈബ്രറി സെക്രട്ടറി. എം സുധാകരന്‍.പി ടി സുഗതന്‍ മാസ്റ്റര്‍, പിടി സുഭാഷ്, മംഗലശ്ശേരി നാരായണന്‍, കെ കെ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വരുംദിവസങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആളുകളെ ഗ്രാമാദരം പരിപാടിയുടെ ഭാഗമായി ആദരിക്കും