വേനല്‍ മഴ ലഭിച്ചിട്ടും കബനിയില്‍ ജലനിരപ്പ് ഉയരുന്നില്ല

0

പുല്‍പ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസായ കബനിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത് .കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ജില്ലയില്‍ തുടര്‍ച്ചയായി വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ബീച്ചനഹള്ളി ഡാമില്‍ നിന്നും വെള്ളം തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്.

 

വേനല്‍മഴ മാറിയാല്‍ കബനി നദിയില്‍ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ കബനി കുടിവെള്ള പദ്ധതിയെ ഇത് ദോഷകരമായി ബാധിക്കും.പ്രതിദിനം 40 ലക്ഷം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്ക് ജലവിതരണത്തിനായി എടുക്കുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി 8000 കണക്ഷനുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ മുള്ളന്‍കൊല്ലിയില്‍ അടുത്തിടെ 650 കണക്ഷന്‍ നല്‍കി. പുല്‍പ്പള്ളിയില്‍ ആയിരത്തിലധികം കണക്ഷന്‍ നല്‍കാനുമുണ്ട്. വേനല്‍ കനത്തതോടെ വെള്ളത്തിനു ചെലവേറി ഗാര്‍ഹിക കണക്ഷനുള്ളവര്‍ അത്യാവശ്യം പച്ചക്കറി നനയ്ക്കാന്‍ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. സ്വന്തമായി കിണറുള്ളവരും വേനലില്‍ കിണറുകള്‍ വറ്റുന്നതിനാല്‍ ജലകണക്ഷനെടുത്തിട്ടുണ്ട്. വേനല്‍മഴ തുടര്‍ച്ചയായി ലഭിച്ചിട്ടും കബനി നദിയില്‍ ജലനിരപ്പുയരാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്

 

 

Leave A Reply

Your email address will not be published.

error: Content is protected !!