പ്രതിപക്ഷ ഐക്യത്തിന്  കോണ്‍ഗ്രസ് മുന്‍കൈ  എടുക്കുന്നില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ 

0

 

പ്രതിപക്ഷ ശക്തികള്‍ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് ഒരു  പോരാട്ടം നടത്തിയാല്‍ മാത്രമേ വര്‍ഗീയ വിപത്തില്‍ നിന്നും സ്വേച്ഛാധികാര പ്രവണതിയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാനാവൂ എന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത് ബിജെപിക്കെതിരെ ഒരു രാഷ്ട്രീയപോരാട്ടം ഒരുമിച്ച് നടത്തണമെന്നാണെന്നും എന്നാല്‍ അതിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അതിന് മുന്‍ കൈയ്യെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ എന്‍സിപി ബ്ലോക്ക് സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയവിപത്ത് വര്‍ഗീയ വിഭജനം ലക്ഷ്യമാക്കി ബിജെപി സര്‍ക്കാര്‍ നടത്തികൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങളാണന്നും ഇതിനെതിരായ ശക്തമായി നിലപാട് എടുക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ അധികാരത്തില്‍ നിന്നും മാറ്റി ജനാധിപത്യസ്വഭാവമുള്ള  മതേതരത്വ സര്‍ക്കാറിനെയും അധികാരത്തില്‍ കയറ്റാനുമാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതിനായി പ്രതിപക്ഷ പാര്‍്ട്ടികള്‍ ഒറ്റക്കെട്ടായി പോരാട്ടം നടത്തണം. പക്ഷേ അതിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസിന് അതിന് സാധിക്കുന്നില്ലന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങില്‍ ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് എ കെ രവി അധ്യക്ഷനായി. സി എം ശിവരാമന്‍, ഷാജി ചെറിയാന്‍, കെ ബി പ്രേമാനന്ദന്‍, കെ പി ദാമോദരന്‍, അനുബ് ജോജോ, എം കെ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുയോഗത്തിനുമുന്നോടിയായി വൈഎംസിഎ ഹാളില്‍ നടന്ന ബ്ലോക്ക് കണ്‍വെന്‍ഷന്‍ സി എം ശിവരാമന്‍ ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ പൊതുയോഗവേദിയായ സ്വതന്ത്രമൈതാനിയിലേക്കെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!