പ്രളയകാലത്ത് തകര്‍ന്ന നടപ്പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ലെന്ന് പരാതി. കല്‍പ്പറ്റ നഗരസഭയിലെ 19,22 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുഴലി നടപ്പാലമാണ് 4 വര്‍ഷമാകുമ്പോഴും തകര്‍ന്ന നിലയില്‍ കിടക്കുന്നത്. പാലം ഉടന്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാണ്.പെരിന്തട്ട സ്കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളും മില്‍മ പ്ലാന്റിലേക്കുള്ള തൊഴിലാളികളും യാത്രയ്ക്ക് ആശ്രയിച്ചിരുന്ന പാലമായിരുന്നു ഇത്.തകര്‍ന്ന പാലത്തിന് പകരം താല്‍ക്കാലിക നടപ്പാലം പോലും നിര്‍മ്മിക്കാന്‍ ഇതുവരെയും നഗരസഭാ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
2018 ലെ പ്രളയത്തിലാണ് നഗരസഭയിലെ 19, 22 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുഴലി നടപ്പാലം തകര്‍ന്നത്.
തകര്‍ന്ന പാലത്തിന് പകരം താല്‍ക്കാലിക നടപ്പാലം പോലും നിര്‍മ്മിക്കാന്‍ ഇതുവരെയും നഗരസഭാ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല് അടി വീതിയില്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് നടപ്പാലമാണ് തകര്‍ന്നത്. വലിയ മരം ഒഴുകി വന്ന് പാലത്തില്‍ ഇടിക്കുകയായിരുന്നു. കാലപ്പഴക്കം ഉണ്ടായിരുന്ന പാലം ഇതോടെ നിലംപൊത്തുകയായിരുന്നു. ഇപ്പോള്‍ പുഴയിലൂടെ നടന്നാണ് ആളുകള്‍ അക്കരെയിക്കരെ എത്തുന്നത്. പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ പിന്നീട് കിലോമീറ്ററുകള്‍ ചുറ്റി വേണം മറുകരയെത്താന്‍. മേപ്പാടി പഞ്ചായത്താണ് നടപ്പാലം കെട്ടിയത്. പിന്നീട് ഈ പ്രദേശം മുന്‍സിപ്പാലിറ്റി ആയതോടെ അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.എത്രയും വേഗം പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.