പോക്‌സോ കേസ് പ്രതിക്ക് 8 വര്‍ഷം തടവ്
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നര വയസുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കല്‍പ്പറ്റ പോക്‌സോ കോടതി 8 വര്‍ഷം തടവും, 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അന്‍സാരി (28)യെയാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് 3 വര്‍ഷം തടവും അയ്യായിരം രൂപ പിഴയും, പോക്‌സോ നിയമപ്രകാരം 5 വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയുമാണ്‌ശിക്ഷ വിധിച്ചത്. 2020 മെയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎം അബ്ദുള്‍ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ് ഐ മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.