കര്‍ഷകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മറ്റി
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത തിരുനെല്ലിയിലെ കര്‍ഷകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.കൃഷി നാശം സംഭവിച്ച് നഷ്ടപരിഹാരം ലഭിക്കാതെയാണ് തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷ് ജീവനൊടുക്കിയത്. ഇതോടെ രാജേഷിന്റെ മൂന്നു മക്കള്‍ അടങ്ങിയ കുടുംബം അനാഥമായിരിക്കുകയാണ്. പ്ലസ് ടു വരെ പഠിച്ച ഭാര്യ പ്രീതക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കുടുംബത്തിന്റെ 3 ലക്ഷത്തോളം രൂപയുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്ത് കുടുംബത്തെ സംരക്ഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത രാജേഷിന്റെ വീട് ആം ആദ്മി പാര്‍ട്ടി ജില്ലാ നേതാക്കളായ അജി കൊളോണിയ,മുനീര്‍ പാറക്കടവത്ത്, അഡ്വ തോമസ്, ബാബു തച്ചറോത്ത് എന്നിവര്‍ സന്ദര്‍ശിച്ചു,