അല്‍ റിഹ്‌ല ബത്തേരിയിലെത്തി

0

ഖത്തറില്‍ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മൈതാനത്ത് ഉരുളുന്ന ഫുട്ബോള്‍ വയനാട്ടിലെത്തി. അഡിഡാസ് കമ്പനി നിര്‍മ്മിച്ച അല്‍ റിഹ്‌ല ഓഫീഷ്യല്‍ മാച്ച്ബോളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ബ്യൂട്ടി സ്പോര്‍ട്സ് എന്ന കടയില്‍ എത്തിച്ചിരിക്കുന്നത്. കടയുടമ ഗഫൂര്‍ ഖത്തറിലുള്ള തന്റെ സുഹൃത്ത് മുഖാന്തരമാണ് രണ്ട് ദിവസം മുമ്പ് ബോള്‍ എത്തിച്ചത്.

മാസങ്ങള്‍ കഴിഞ്ഞാല്‍ ലോകം കാറ്റ്നിറച്ച ബോളിന്റെ കൂടെയാകും കുറച്ചുനാള്‍ സഞ്ചാരം. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ ഗോള്‍വലകള്‍ ചിലിപ്പിക്കുന്നതും അത് കണ്ടുള്ള ആരാധകരുടെ ആര്‍പ്പുവിളികളാലും അന്തരീക്ഷം മുഖരിതമാകും. ഈ ആര്‍പ്പുവിളികള്‍ക്കും താരങ്ങളുടെ ബൂട്ട്കെട്ടിയ കാലുകളില്‍ അച്ചടക്കമുള്ള ഒരുത്തനായി കുരുങ്ങികിടക്കുന്ന ബോളാണ് ഇപ്പോള്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത്. അഡിഡാസ് കമ്പനി നിര്‍മ്മിച്ച അല്‍ റിഹ് ല എന്ന ഫിഫയുടെ ഒഫീഷ്യല്‍ മാച്ച് ബോളാണ് സുല്‍ത്താന്‍ബത്തേരിയിലെ ബ്യൂട്ടി സ്പോര്‍ട്സ് ഷോപ്പില്‍ എത്തിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കടയുടമ ഗഫൂര്‍ തന്റെ ഖത്തറിലുള്ള സുഹൃത്ത് മുഖേനയാണ് രണ്ട് ദിവസം മുമ്പ് അല്‍ റിഹ് ലയെ ബത്തേരിയില്‍ എ്ത്തിച്ചത്.643 റിയാലാണ് ഖത്തര്‍ വില. ഇവിടെ ഇതിന് 13500 രൂപ വിലവരുമെന്നും, ഖത്തറില്‍പോയി ഫുട്ബോള്‍ കാണാന്‍ പറ്റാത്തവര്‍ക്കായാണ് താന്‍ ബോള്‍ എത്തിച്ചതെന്നും വര്‍ഷങ്ങളായി സ്പോര്‍ട്സ് ഷോപ്പ് നടത്തുന്ന ഗഫൂര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിക്കു പുറമെ സംസ്ഥാനത്ത് തന്നെ മലപ്പുറത്ത് മാത്രമാണ് ഈ ഫുട്ബോള്‍ എത്തിയിട്ടുള്ളു. അല്‍ റിഹ് ല എത്തിയതറിഞ്ഞ് നിരവധിയാളുകളാണ് കടയിലേക്ക് ബോള്‍ കാണാനായി എത്തി മൊബൈലില്‍ ഫോട്ടോ എടുത്ത് മടങ്ങുന്നതെന്നും വയനാട്ടില്‍ ഇവിടെമാത്രമാണ് ഈ ബോള്‍ എത്തിയിട്ടുള്ളന്നുവെന്നും ഗഫൂര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!
01:44