സിന്ധുവിന്റെ ആത്മഹത്യ: ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി.

0

മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് പി.എ. സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകയ്‌ക്കെതിരെ വകുപ്പ്തല നടപടി. ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിയെ കോഴിക്കോട് ആര്‍.ടി. ഓഫീസിലേക്ക് സ്ഥലം മാറ്റിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര് എം.ആര്‍. അജിത് കുമാര്‍ ഉത്തരവിറക്കിയത്. ഏപ്രില്‍ ആറിനാണ് സിന്ധുവിന്റെ സഹോദരന്‍ പി.എ. ജോസിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന സിന്ധുവിന്റെ കുറിപ്പുകള്‍ മരണശേഷം ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകയായിരുന്ന അജിതകുമാരിക്കെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. 

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവാണ് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 12-നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയത്.

ഇപ്പോള്‍ അവധിയിലുള്ള അജിതകുമാരി മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ശേഷമേ ഇവിടെ നിന്ന് വിടുതല്‍ ചെയ്ത് കോഴിക്കോട് ജോലിയില്‍ പ്രവേശിക്കൂ. അജിതകുമാരിക്ക് പകരം മാനന്തവാടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിലവില്‍ ആരെയും നിയമിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!