ചീരാല്‍ വെണ്ടോല്‍ കോളനിയിലെ ഗോത്ര യുവതിയുടെ മരണം ഭര്‍ത്താവ് കുട്ടപ്പന്‍ അറസ്റ്റില്‍. സീതയുടെ നെഞ്ചിനേറ്റ പ്രഹരമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇരുവരും മദ്യപിച്ച് കലഹമുണ്ടാക്കിയിരുന്നതായും പരിസരവാസികള്‍ പറഞ്ഞു.നെന്മേനി പഞ്ചായത്തിലെ വെണ്ടോല്‍ കോളനിയിലെ സീതയെ വ്യാഴാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ 5 വയസ്സുള്ള മകന്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും.സീതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ദരടക്കം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.