സ്ത്രീധന വിരുദ്ധ ഉപദേശക സമിതി രൂപീകരിച്ചു

0

സ്ത്രീധന നിരോധന നിയമം 1961 കൂടുതല്‍ ഫലപ്രദമാക്കാനും ജില്ലാ സ്ത്രീധന നിരോധന ഓഫീസറെ ഉപദേശിക്കുന്നതിനും,സഹായിക്കുന്നതിനും ജില്ലയില്‍ രൂപീകരിച്ച സ്ത്രീധന വിരുദ്ധ ഉപദേശക സമിതിയുടെ പ്രഥമ യോഗം വനിതാ ശിശു വികസന ഓഫീസില്‍ ചേര്‍ന്നു.സ്ത്രീധനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വനിതാ ശിശു വികസന ഓഫീസില്‍ നേരിട്ടോ,04936 – 296362 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.ജില്ലാ സ്ത്രീധന നിരോധന ഓഫീസറുടെ ചുമതല വഹിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ആശമോള്‍ കെ.വി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉപദേശക സമിതി അംഗങ്ങളായ ബീനാ വിജയന്‍, അഡ്വ. ഓമന വര്‍ഗ്ഗീസ്, സുജയ വേണുഗോപാല്‍, സുലോചന രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

സ്ത്രീധന സമ്പ്രദായത്തിനെതിരെ ഇനിയും ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും ആയതിനുതകുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!