സിന്ധുവിന്റെ മരണം: ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു
മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭത്തില്‍ പോലീസ് മാനന്തവാടി സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്തു.കേസന്വേഷണ ചുമതലയുള്ള മാനന്തവാടി എസ്.എച്ച്.ഒ.എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ജോയിന്റ് ആര്‍.ടി.ഒ.വിനോദ് കൃഷ്ണ, ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യുകയും ആത്മഹത്യ ചെയ്ത സിന്ധു ജോലി ചെയ്തിരുന്ന ക്യാബിനിലെ കമ്പ്യൂട്ടര്‍ കസ്റ്റഡിയില്‍ എടുക്കുകയും വീട്ടുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു..കേസന്വേഷണ പുരോഗതി ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ വിലയിരുത്തി.