വൈദ്യുതി നിലച്ചു യൂണിറ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റി

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ അനുബന്ധയൂണിറ്റുകളിലേക്ക് വൈദ്യുതി നിലച്ചതോടെ ഡയാലിസിസ്, എക്സറേ, മോര്‍ച്ചറി എന്നിവയുടെ പ്രവര്‍ത്തനം താളം തെറ്റി. വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് വെള്ളം അടിക്കാന്‍ കഴിയാത്തത് പോസ്റ്റ്മോര്‍ട്ടം നടപടികളെയും ബാധിക്കുന്നു.വൈദ്യുതി എത്തിയിരുന്ന അണ്ടര്‍ഗ്രൗണ്ട് കേബിള്‍ രണ്ട് ദിവസം മുമ്പ് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ പൊട്ടിയിരുന്നു. ഇതോടെയാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ തുടങ്ങിയത്.

കെഎസ്ഇബിയുടെയും, ജനറേറ്ററില്‍ നിന്നുമുള്ള രണ്ട് കേബിളും പൊട്ടിയതാണ് പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലക്കാനും താളം തെറ്റാനും കാരണം. ഇതുകാരണം മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍്ട്ടത്തെ പോലും ബാധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴു മണിയോടെ നൂല്‍പ്പുഴ മാതമംഗലം ബിച്ചാരം പണിയകോളനിയിലെ മരണപ്പെട്ട വയോധികയുടെ മൃതദേഹം മോര്‍ച്ചറിയിലെത്തിച്ചു. എന്നാല്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഫ്രീസറില്‍ വെക്കാന്‍ സാധിച്ചില്ല. പിന്നീട് പ്രതിഷേധമുയര്‍ന്നതോടെ രാത്രി പത്ത്മണിയോടെ സ്വകാര്യആശുപത്രിയിലെ ഫ്രീസറില്‍ മൃതദേഹം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 9മണിയോടെ മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്യാമെന്നായിരുന്ന പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ മൃതദേഹംഎത്തിച്ചപ്പോള്‍ മോര്‍ച്ചറിയില്‍ വെള്ളമില്ലന്ന കാരണം പറഞ്ഞ് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പറ്റില്ലന്നുപറഞ്ഞതായും പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെയാണ് വെള്ളം ടാങ്കറില്‍ എത്തിച്ചുമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതെന്നും നൂല്‍പ്പുഴ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിനി സതീശന്‍ പറഞ്ഞു. ഇന്ന് രാവിലെ മോര്‍ച്ചറിയിലെത്തിയ രണ്ട് മൃതദേഹങ്ങള്‍കൂടി വെള്ളം ടാങ്കറില്‍ എത്തിച്ചാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതുകൂടാതെ എക്സറേ യൂണിറ്റിന്റെ പ്രവര്‍ത്തനവും വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. ഡയാലിസിസ് യൂണിറ്റും പൂട്ടി. ഇതില്‍ ബ്ലഡ്ബാങ്കിന് മാത്രമാണ് സ്വന്തമായി ജനറേറ്റര്‍ ഉള്ളത്. നൂറുകണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ അനുബന്ധ യൂണിറ്റുകളുടെ പ്രവര്‍ത്തനം ദിവസങ്ങളായി താളം തെറ്റിയിട്ടും അടിയന്തരമായി പരിഹരിക്കാനാവശ്യമായ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതേസമയം പൊട്ടിയ കേബിള്‍ യോജിപ്പിക്കാനായി എത്തിച്ച കിറ്റ് മാറിപോയതായും എത്രയും വേഗം നന്നാക്കി യൂണിറ്റുകളുടെ പ്രവര്‍ത്തനം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!