അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ കാരാപ്പുഴ ഡാമിന്റെ പാത്ത് വേയിലെ സുരക്ഷാ ഭിത്തി തകര്‍ന്നു വീണതുമായി ബന്ധപ്പെട്ട് എം.എല്‍എ.ടി സിദ്ദീഖ് സംഭവസ്ഥലം സന്ദര്‍ശിച്ചു. സംരക്ഷണഭിത്തി തകര്‍ന്നതുമായി ബന്ധപ്പെട്ട് വയനാട് വിഷന്‍ വാര്‍ത്ത നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ സുരക്ഷാ ഭിത്തി തകരാനിടയാക്കിയ വീഴ്ചകള്‍ പരിശോധിക്കുമെന്നും വകുപ്പ് മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ച് അന്വേഷണം നടത്തുന്നതിനായി ആവശ്യമായ ഇടപെടല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാത്ത് വേയുടെ ഇടത് വശത്തായുള്ള 65 മീറ്ററിലധികം വരുന്ന ഭാഗമാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായി പാത്ത് വേയിലെ വെള്ളം ഒഴിവാക്കുന്നതിനായി ഓവുചാല്‍ നിര്‍മ്മിക്കാന്‍ മണ്ണ് നീക്കം ചെയ്തതോടെ സംരക്ഷണഭിത്തി തകരുകയായിരുന്നു.
2013 ല്‍ നിര്‍മ്മിച്ച പാത്ത് വേയുടെ സംരക്ഷണഭിത്തി നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ന്നു വീഴുന്നതിനിടയാക്കിയതെന്നും ആരോപണമുയരുന്നുണ്ട്.ജലജീവന്‍ മിഷനിലേക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായുള്ള ഇറിഗേഷന്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള സംസ്ഥാനത്തെ തന്നെ അതിപ്രധാന പ്രോജകറ്റുകളിലൊന്നാണ് കാരാപ്പുഴ ഡാം .രണ്ടായിരത്തി ഇരുപത്തി അഞ്ചോട് കൂടി കാരാപ്പുഴ ഇറിഗേഷന്‍ ഡാമും ബാണാസുര ഹൈഡ്രല്‍ ഡാമും പൂര്‍ണ്ണ തോതില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് എം.എല്‍.എ പറഞ്ഞു.