ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള ആദ്യ സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കല്‍പ്പറ്റ മരവയലിലെ എം.കെ ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തിന്റെയും , സിന്തറ്റിക് ട്രാക്കിന്റെയും നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. ട്രാക്ക് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിദേശത്തുനിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരു മാസത്തിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയാകും സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക.വലിയ ടൂര്‍ണമെന്റുകളും കായികമേളകളും,വിദേശ ക്ലബുകളുടെ എക്‌സിബിഷന്‍ മാച്ചുകള്‍ ഉള്‍പ്പെടെ ഇവിടെ നടത്താനാവും. കായിക താരങ്ങള്‍ക്ക് താമസിച്ച് പരിശീലനം നേടുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വയനാട് കല്‍പ്റ്റയിലെ ഓംകാര നാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവും അന്തിമഘട്ടത്തിലാണ് . ഇതോടെ ജില്ലയിയെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്.