കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന മികച്ച് അടിസ്ഥാന സൗകര്യങ്ങള്‍

0

 

സ്വകാര്യ ആശുപത്രിയെ വെല്ലുന്ന സൗകര്യങ്ങളാണ് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉള്ളതെന്ന് മന്ത്രി സജി ചെറിയാന്‍. ആശുപത്രിയിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നതെന്നും സ്വകാര്യ ആശുപത്രികളെ പോലും കടത്തിവെട്ടുന്ന വൃത്തിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള നിരവധി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉള്ളതായും മന്ത്രി വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.എംഎല്‍എ ഒ ആര്‍ കേളു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി തുടങ്ങിയവര്‍ സംസാരിച്ചു.

എക്‌സ് റേ യൂണിറ്റ് ഉദ്ഘാടനവും, നവീകരിച്ച നിരീക്ഷണ വാര്‍ഡിന്റെ ഉദ്ഘാടനവും, ടോയ്‌ലറ്റ് ബ്ലോക്കി ന്റെ ശിലാസ്ഥാപനവും, ഡഒ ഐഡി കാര്‍ഡ് വിതരണവും ആശുപത്രിയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ്, ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍  തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് പ്രദേശത്തെ മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരെയും, നവീകരണ പ്രവര്‍ത്തിക്കായി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ വ്യക്തികളെയും ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!