അവഗണനപേറി ബത്തേരി മണിച്ചിറ ചിറ

0

 

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മണിച്ചിറയില്‍ ഒരുകോടി രൂപ മുതല്‍ മുടക്കില്‍ 20 12ല്‍ ആരംഭിച്ച നവീകരണം പ്രവര്‍ത്തികള്‍ ഇ പ്പോഴും പാതിവഴിയില്‍ തന്നെയാണ്.2 ഏക്കറോളം വിസ്തൃതിയുള്ള ചിറ ജില്ല ടൂറിസം പ്രമോഷന്‍ കൗസിലിന് കൈവശമാണുള്ളത്. പാതിറ്റാണ്ടുകളു ടെ പഴക്കമുള്ള ചിറ ഇപ്പോള്‍ സംരക്ഷിക്കാനാളി ല്ലാത്ത അവസ്ഥയിലാണ്. നാശത്തെ നേരിടുന്ന ചിറ സംരക്ഷിക്കാന്‍ അടിയന്തരമായി അധികൃത ര്‍ തയ്യാറാവണമെന്ന് ആവശ്യം.ചുറ്റുമതില്‍, ചിറ സൈഡ്കെട്ടല്‍, പാര്‍ക്ക്, പ്രത്യേക ഇരിപ്പിടം, നട പ്പാത, ടിക്കറ്റ് കൗണ്ടര്‍, പെഡല്‍ബോട്ടിംഗ് സൗകര്യമടക്കം തയ്യാറാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രവര്‍ത്തി പ്രാരംഭത്തില്‍ തന്നെ നിലച്ചു. പിന്നീട് വര്‍ഷങ്ങളായി തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.ഇതിനിടെ സൈഡകെട്ടിയത് മഴയില്‍ തകരുകയും ചെയ്തു.ഇതിനുപുറമെ ചിറയുടെ വശങ്ങള്‍ കാടുകയറി മൂടി. ചിറയില്‍ മധ്യകുപ്പികളടക്കം പ്ലാസ്റ്റിക് കുപ്പികളാലും മാലിന്യങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്. ഒരു പ്രദേശത്തിനാകമാനവും വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പുമാകുന്ന ചിറ നവീകരിച്ച് സംരക്ഷിക്കാന്‍ അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!