പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍; പൊലീസിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

0

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്റ്റില്‍ ഇത് കാണിച്ചാല്‍ സംസ്ഥാനത്തിനുളളിലേക്ക് പ്രവേശിക്കാം.കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in വെബ്‌സൈറ്റ് സന്ദര്ശിക്കുക.ഏറ്റവും മുകളില്‍ കാണുന്ന ഇശശ്വേലി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Visitor’s etnry Hm]vj\n \n¶pw Domestic etnry തെരഞ്ഞെടുക്കണം.
ട്രെയിനിലോ ഫ്‌ലൈറ്റിലോ വരുന്നവര്‍ പുതുതായി രെജിസ്റ്റര്‍ ചെയ്യുന്നതിന് പേജില്‍ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യണം.
NORKA Registration ID ഇല്ലാത്ത റോഡ് മാര്‍ഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്.
സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.

Leave A Reply

Your email address will not be published.

error: Content is protected !!